കൊറോണ വ്യാപാരികൾ ഇവരോ...

       ലോകത്ത് കോവിഡ്‌ വ്യാപിക്കുന്ന രാജ്യങ്ങളിൽ മുന്നിൽ ആണ് ഇന്ത്യ.അതിൽ ഉള്ള കേരളത്തിന്റെ സ്ഥിതി മറിച്ചല്ല.എന്നിരുന്നാലും കഴിഞ്ഞ കുറച്ചു ദിവസങ്ങളിലെ കണക്കുകൾ ആശ്വാസമാണ്.അതുകൊണ്ടുതന്നെ ചില ഇളവുകൾ നിലവിൽ വരുന്നുമുണ്ട്.അവിടെയാണ് ചിലരുടെ ഉദ്ദേശങ്ങൾ നാം തിരിച്ചറിയുന്നത്.

           10 മണിക്കൂർ പ്രവർത്തിക്കാം എന്ന മറ്റാർക്കും ഇല്ലാത്ത ഇളവാണ് ബെവ്‌കോക്ക്.അതിന്റെ പിന്നിലെ ഉദ്ദേശശുദ്ധി കഴിഞ്ഞ കുറച്ചുദിവസങ്ങൾക്ക് മുന്നേ വന്ന സർക്കാരിന്റെ വരവ്‌പട്ടിക സൂചിപ്പിക്കുന്നുണ്ട്.മതമുള്ളവനും ഇല്ലാത്തവനുമായ ഒരു മനുഷ്യനും വിശ്വസിക്കുന്നില്ല മദ്യം നല്ലതാണ്‌എന്ന്‌.മാത്രമല്ല അത്‌ കൂടുതൽ മനുഷ്യനെ മൃഗമാക്കുകയും സമൂഹത്തിൽ നിന്നു അകറ്റുകയും ചെയ്യുന്നു.





അതേസമയം മനുഷ്യനെ നന്മയിലേക്ക് നയിക്കുകയും മാനസിക പിരിമുറുക്കങ്ങളെ ഇല്ലാതാക്കുകയും ചെയ്യും കുറച്ചുപേർ ഒന്നിച്ചുള്ള ആരാധനയും ആ സന്ദർശനവും.ഒരു യഥാർത്ഥ മതവും മനുഷ്യനെ തിന്മ പഠിപ്പിക്കുന്നു എന്ന്‌ മതമുള്ളവനും ഇല്ലാത്തവനുമായ ഒരു മനുഷ്യനും പറയില്ല.

ഏതൊരാളും മഹാമാരിയെ തടയാൻ പട്ടിണി ആയിട്ട് പോലും അകത്തിരുന്ന് സഹകരിച്ചപ്പോൾ സർക്കാർ ലാഭം മാത്രം ലക്ഷ്യം വെച്ച് പിശാചിനെ അഴിച്ചുവിടുകയും വിശ്വാസിയെ കെട്ടിയിടുകയും ചെയ്യുന്നത് വേദനിപ്പിക്കുന്നു.10 മണിക്കൂർ തിക്കും തിരക്കിനും അനുവദിച്ചപ്പോൾ എല്ലാ മാനദണ്ഡങ്ങളോടും കൂടെ വിശ്വാസി ഒരു ദിവസം ചോദിക്കുന്നത് വെറും ഒരു മണിക്കൂറിൽ താഴെ.
തിന്മയെ കെട്ടിയിടാനും നന്മക്ക് വാതിൽ തുറന്ന് കൊടുക്കാനും ഭരണാധികാരികൾ മുന്നോട്ട്‌വരട്ടെ എന്ന് ആഗ്രഹിക്കുന്നു....

                             യാസർ അറഫാത്ത്.യു
                              വെളിമുക്ക്




11 അഭിപ്രായങ്ങള്‍

  1. Maashaa allah.
    I hope to see more of your writes in the future👍👍

    മറുപടിഇല്ലാതാക്കൂ
  2. Masha allah
    എഴുത്ത് ഇനിയും തുടരണം

    മറുപടിഇല്ലാതാക്കൂ
വളരെ പുതിയ വളരെ പഴയ