വായനയില്ലാത്ത ദിനങ്ങൾ

              ഇന്ന് മനുഷ്യൻ പരസ്പരം അകന്ന് ജീവിക്കുകയാണ്.ഒരിക്കലും ആരോടും അടുക്കാതെ മാറിനിന്ന് ജീവിക്കാൻ അവന് സാധിക്കില്ല.കാരണം മനുഷ്യൻ സാമൂഹ്യജീവിയാണ്. അത്കൊണ്ടുതന്നെ നല്ല സംസ്കാരം അവന് അത്യാവശ്യമാണ്. വായന അവനെ നല്ല സംസ്കാരമുള്ളവനും, ക്ഷമാശീലനും,ചിന്താശേഷിയുള്ളവനുമാക്കുന്നു.അതിനാൽ അവൻ ഒരു പൂർണമനുഷ്യൻ ആയിമാറുന്നു.


              വായിക്കുന്നതിനെക്കാൾ കേൾക്കാൻ ആണ് ആളുകൾ ഇന്ന് ഇഷ്ടപ്പെടുന്നത്.വായിക്കുന്നവർക്ക് ലഭിക്കുന്ന 10 ഗുണങ്ങൾ ശാസ്ത്രം പരിചയപ്പെടുത്തുന്നുണ്ട്‌.
1.  ഒരു വ്യക്തിയുടെ അഭിപ്രായവും ചിന്തയും നമുക്ക് ലഭിക്കുന്നു.
2.  തലച്ചോറിന് വ്യായാമം കാരസ്ഥമാകുന്നു.
3.  മാനസികപിരിമുറുക്കം കുറയ്ക്കുന്നു.
4.  കൂടുതൽ സമർത്ഥനാക്കുന്നു.
5.  ഓർമശക്തി വർധിപ്പിക്കുന്നു.
6.  മുന്നിൽ വരുന്ന പ്രശ്നങ്ങളെ എളുപ്പം പരിഹരിക്കാൻ സാധിക്കുന്നു.
7.  ഏകാഗ്രത ഉണ്ടാക്കുന്നു.
8.  ഏതു ഭാഷയിലും പദസമ്പത്ത് വർധിപ്പിക്കുന്നു.
9.  ഭാഷാ, എഴുത്ത് അഭിരുചി വർധിപ്പിക്കുന്നു.
10. ഭാവനാശേഷി കൂട്ടുന്നു.

            വായിക്കാനും അറിവ്‌നേടാനുമുള്ള എല്ലാസൗകര്യങ്ങളും വിരൽത്തുമ്പിൽ ഉണ്ടായിരിക്കെ ഒരുപറ്റം ആളുകൾ സമൂഹമാധ്യമങ്ങളിൽ വിനോദത്തിൽ ഏർപെട്ടുകൊണ്ട്‌ സമയത്തെ കൊന്നു കൊണ്ടിരിക്കുകയാണ്.അതുകൊണ്ടുതന്നെ സംസ്കാരശൂന്യവും അന്ധതയും ബാധിച്ച ഒരു കൂട്ടം വളർന്നുവരുന്നു.ദിനേനെ സാഹോദര്യചിന്തകളെ അറുത്തുകളയുന്ന കൊടുംക്രൂരതകൾ അരങ്ങേറിക്കൊണ്ടിരിക്കുന്നു.മാനസിക,സാംസ്കാരികവളർച്ചക്ക് വായനകൂടിയേതീരൂ...മനസിന്റെ മരുന്നുശാലയാണ് പുസ്തകശാല.

                 ആരോഗ്യമുള്ള മനസോടുകൂടെ രോഗമില്ലാത്ത ശരീരങ്ങളോട് അടുത്ത് ഇടപെടാൻ നമുക്ക് സാധിക്കട്ടെ

                                     യാസർ അറഫാത്ത്.യു

4 അഭിപ്രായങ്ങള്‍

വളരെ പുതിയ വളരെ പഴയ